തിരുവനന്തപുരം: നീറമണ്‍കരയിൽ പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം. തമലം സ്വദേശി കാര്‍ത്തികയ്ക്കാണ് പരിക്കേറ്റത്. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനായിരുന്നു മര്‍ദ്ദനം. ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ മോഹനനെതിരെയാണ് പരാതി. എന്നാൽ കാലങ്ങളായി മകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ കൂടി മൊഴിയെടുത്ത ശേഷം തുടര്‍ നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം
തിരുവനന്തപുരം നിറമണ്‍കരയിൽ ട്യൂഷൻ അധ്യാപകൻ്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി ബോധരഹിതയായി വീണു
News@Iritty
0
Post a Comment