ഇടുക്കി: ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. മുക്കേനാലില്‍ ജെനീഷ് (39) ആണ് മരിച്ചത്. അച്ഛന്‍ തമ്പിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ജെനീഷിന്റെ കൈക്ക് വെട്ടേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെനീഷ് ഇന്നു രാവിലെയാണ് മരണമടഞ്ഞത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ ജെനീഷ് കുട്ടികളെയും അച്ഛനേയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന്‍ തമ്പി വാക്കത്തി എടുത്ത് വെട്ടിയത്. ഉടന്‍തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോട്ടയത്തേക്ക് പോകുന്നവഴി ജെനീഷ് ശര്‍ദ്ദിച്ചതായി നാട്ടുകാര്‍ പറയുന്നു. വെട്ടേറ്റതാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂവെന്ന് പോലീസ് അറിയിച്ചു.
Post a Comment