ഇരിട്ടി: ഇരിട്ടി നഗരസഭയിലെ അംഗനവാടികളില്‍ ശിശുദിനത്തില്‍ ചാച്ചാജിയുടെ മുഖംമൂടിയണിഞ്ഞ് കുരുന്നുകള്‍. മഹാത്മാഗാന്ധി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഇരിട്ടി നഗരസഭ പരിധിയിലുള്ള അംഗനവാടികളിലെ കുട്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ ചാച്ചാജിയുടെ മുഖംമൂടികളാണ് ധരിച്ചത്.
പരിപാടിയുടെ ഭാഗമായി 39 ഓളം അംഗനവാടികളിലെ 477 കുട്ടികള്‍ക്ക് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മുഖംമൂടികള്‍ സ്വന്തമായി നിര്‍മ്മിച്ച് എത്തിച്ച് നല്‍കുകയായിരുന്നു. രാഷ്ട്രശില്പിയായ ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനം വേറിട്ട രീതിയില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരിപാടി.
ഉളിയില്‍ കുന്നിന്‍ കീഴിലെ അംഗനവാടിയിലെ കുട്ടികള്‍ക്ക് മുഖംമൂടികള്‍ നല്‍കിക്കൊണ്ട് ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരായ ഇ.രജീഷ്, പി.സപ്ന, വളണ്ടിയര്‍മാരായ ജയസ് റോയ്, എ.വി.മുഹമ്മദ് സിനാന്‍, റിയ ഫാത്തിമ, അഭിനന്ദ് കെ. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment