Join News @ Iritty Whats App Group

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും നടന്നു


ഇരിട്ടി: സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധ സമിതികൾ രൂപീകരിച്ച് നടക്കുന്ന ജനകീയ ചർച്ചകളുടെ ഭാഗമായുള്ള ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും നടന്നു. ഇരിട്ടി നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ ,പി.കെ. റംല എന്നിവർ പദ്ധതി വിശദീകരിച്ചു.
നഗരസഭ കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, പി.ടി.എ വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, മദർ പി ടി എ പ്രസിഡണ്ട് ആർ.കെ. മിനി വിവിധ സംഘടനാ പ്രതിനിധികളായ എം. അഭിനന്ദ്, വി.എം. പ്രശോഭ്, പി.അബ്ദുൾ ഖാദർ , എം.കെ. മുകുന്ദൻ, സാന്ത്വന, സീന ഹരിപ്രസാദ്, കെ.സുരേശൻ, എ.എം. ബിജു കുമാർ എന്നിവർ സംസാരിച്ചു.
സ്ക്കൂൾ തല സംഘാടകസമിതി ഭാരവാഹികളായി സന്തോഷ് കോയിറ്റി (ചെയർമാൻ), കെ.ഇ. ശ്രീജ (കൺവീനർ), എം. ബാബു (ജോ. കൺവീനർ), പി.പി. ജയലക്ഷ്മി ( പ്രത്യേക ക്ഷണിതാവ്) എന്നിവരെയും വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘാടക സമിതിയെയും തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Join Our Whats App Group