Join News @ Iritty Whats App Group

റെക്കോര്‍ഡിട്ട് പിണറായി വിജയന്‍; ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തില്‍ ഇന്ന് 2364 ദിവസം പിന്നിടുകയാണ് പിണറായി. ഇതോടെ സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. 2364 ദിവസമാണ് അച്യുതമേനോന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദവിയിലിരുന്നത്. ഇ കെ നായനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ള വ്യക്തി.
നായനാര്‍ 10 വര്‍ഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്.

എന്നാല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയാകുന്നത് പിണറായി വിജയന്‍ ആണ്. ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയാണെന്ന നേട്ടം സി അച്യുതമേനോന്‍ കൈവരിക്കുന്നത് ഒറ്റ മന്ത്രിസഭാ കാലഘട്ടത്തിലാണ്. അടിയന്തിരാവസ്ഥാ കാലഘട്ടത്തിലാണ് അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് മന്ത്രിസഭാ കാലത്ത് രണ്ട് തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് പിണറായി വിജയന്‍ ഈ നേട്ടം കൈവരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group