ഇരിട്ടി മഹാത്മാഗാന്ധി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആധാര്‍, വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാംപ് നാളെ നടക്കും. ഇരിട്ടി താലൂക്കിനെ സമ്പൂര്‍ണ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിത താലൂക്ക് ആക്കുന്നത് ലക്ഷ്യമിട്ട് താലൂക്കിലെ 43 കേന്ദ്രങ്ങളിലായി രാവിലെ 10 ന് ക്യാംമ്പുകള്‍ ആരംഭിക്കും.
കണിച്ചാര്‍, കേളകം, മുഴക്കുന്ന്, അയ്യങ്കുന്ന്, പേരാവൂര്‍, പായം പഞ്ചായത്തുകളിലായി ലിങ്കിങ്ങ് നിരക്ക് കുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ സഹിതം ഉച്ചയ്ക്ക് 2 ന് മുന്നേ ക്യാംപില്‍ എത്തി ലിങ്കിങ്ങ് നടത്തതാവുന്നതാണ്.
Post a Comment