മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം. ആരോഗ്യവാനായ ഒരു വ്യക്തി പ്രതിദിനം എറ്റവും ചുരുങ്ങിയത് രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്.
തിരക്കു പിടിച്ച ദൈനംദിന ജീവിതത്തിനിടയില്‍ പലപ്പോഴും പലര്‍ക്കും ഇരുന്ന് വെള്ളം കുടിക്കാനുള്ള സമയം കിട്ടാറില്ല. എന്നാല്‍, നിന്ന് വെള്ളം കുടിക്കുന്നതും ധൃതി പിടിച്ച് വെള്ളം കുടിക്കുന്നതും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിന്നു കൊണ്ട് വെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ ഇവയാണ്.
1. ഉദരഭിത്തികള്‍ തകരാറിലാകുന്നു- നിന്നു കൊണ്ട് വെള്ളം കുടിക്കുമ്ബോള്‍, ഉദരഭിത്തികളില്‍ അമിത സമ്മര്‍ദ്ദമുണ്ടാകുന്നു. ദഹനേന്ദ്രിയങ്ങളുടെയും അനുബന്ധ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു.
2. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു- നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ വൃക്കകളിലെ ശുദ്ധീകരണ പ്രക്രിയ ശരിയായി നടക്കില്ല. രക്തത്തിലും വൃക്കകളുടെ ഭിത്തികളിലും അടിഞ്ഞു കൂടുന്ന ജലകണികകള്‍ വൃക്കകള്‍ക്ക് ദോഷകരമായി മാറുന്നതോടൊപ്പം, മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.
3. വാതരോഗങ്ങള്‍ക്ക് കാരണമാകുന്നു- നിന്ന് വെള്ളം കുടിച്ചാല്‍ ശരീരസ്രവങ്ങളുടെ സന്തുലിതാവാസ്ഥ തകരാറിലാകുന്നു. ഇത് സന്ധികളില്‍ വെള്ളം കെട്ടി കിടക്കാന്‍ കാരണമാകുകയും വാതരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
4. നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു- നിന്ന് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുന്നു. ഇത് നാഡീസംബന്ധമായ രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു.
5. നെഞ്ചിരിച്ചിലും കുടല്‍പ്പുണ്ണും ഉണ്ടാക്കുന്നു- നിന്ന് വെള്ളം കുടിക്കുമ്ബോള്‍, ഉദരവും അന്നനാളവും തമ്മില്‍ ചേരുന്ന ഭാഗത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. തത്ഫലമായി വയറ്റിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങള്‍ ഉദരഭിത്തികളില്‍ കെട്ടിക്കിടന്ന് പുളിച്ചു തികട്ടല്‍ ഉണ്ടാക്കുന്നു. ഇത് കാലക്രമത്തില്‍ കുടല്‍പ്പുണ്ണായി മാറുന്നു.
6. ദഹനക്കേട്- നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ദഹനേന്ദ്രിയങ്ങളുടെ സങ്കോച വികാസങ്ങള്‍ കൃത്യമായി നടക്കില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു.
ശരീരത്തിനുള്ളിലെത്തുന്ന വെള്ളം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍, ശരിയായ രീതിയില്‍ ഇരുന്ന സാവധാനം വെള്ളം കുടിക്കണം എന്നാണ് ആയുര്‍വേദ ശാസ്ത്രവും ഉപദേശിക്കുന്നത്.
Post a Comment