ഇരിട്ടി: ഡിസംബർ 4 വരെ നടക്കുന്ന ഇരിട്ടി ബ്ലോക്ക് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചെസ് മത്സരങ്ങളും തുടർന്ന് 11 മണി മുതൽ പഞ്ചഗുസ്തി മത്സരവും നടക്കും. ഫുട്‌ബോൾ മത്സരങ്ങൾ ബുധനാഴ്ച് കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, വടംവലി മത്സരം കോണ്ടബ്ര ഗ്രൗണ്ടിലും നടക്കും. ഡിസംബർ ഒന്നിന് രാവിലെ ക്രിക്കറ്റ് മത്സരങ്ങൾ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് ഗ്രൗണ്ടിലും, ഡിസംബർ മൂന്നിന് അത്‌ലറ്റിക്ക് മത്സരങ്ങൾ കിളിയന്തറ സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
നാലിന് പട്ടാന്നൂർ കെ പി സി എച്ച് എസ് എസിൽ നടക്കുന്ന കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്റെ അധ്യക്ഷതയിൽ മട്ടന്നൂർ എം എൽ എ കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പേരാവൂർ എം എൽ എ സണ്ണിജോസഫ് സമ്മാനദാനം നിർവഹിക്കും. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്നുള്ള കലാ - കായിക പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സി. ഷിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രഹാം തോമസ്, ജനറൽ എ്സ്റ്റക്ഷൻ ഓഫീസർ ഇ. വി. ബിജു എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു
Post a Comment