Join News @ Iritty Whats App Group

വിവാഹാഭ്യർഥന നിരസിച്ച സഹപാഠിയെ വിദ്യാർത്ഥി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർത്ഥി സ്വയം തീകൊളുത്തിയ ശേഷം സഹപാഠിയായ വിദ്യാർഥിയെ കെട്ടിപ്പിടിച്ചു. ഔറംഗബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷണ വിദ്യാർതിയായ ഗജാനൻ മുണ്ടെയാണ് തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ കെട്ടിപ്പിടിച്ചത്.
ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിലാണ്. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്. ഒരു പ്രൊഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെയത്തുകയായിരുന്നു.

തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group