Join News @ Iritty Whats App Group

പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യം വേണ്ട, എല്ലാ സ്റ്റേഷനുകളിലും സി.സി ടി.വി: മുഖ്യമന്ത്രി


തിരുവനന്തപുരം: പോലീസിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികൾ കാരണം ഒരു സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്‌ക്ക്‌ അവസാനമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പൊലീസ് സേനയ്ക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറൽ എസ് പി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും.

പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ പോലീസ് സേനയ്‌ക്ക് പല നിലകളിൽ മാതൃകയാകാൻ ഇക്കാലയളവിൽ കേരളാ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം, ശാസ്‌ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group