കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.
15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.
Post a Comment