ഇരിട്ടി: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക്ക് ലൈബ്രറി, ഇരിട്ടി സിറ്റി സ്പോർട്സ് ഷോറും, ബാലവേദി എന്നിവയുടെ സംയുക്ത നേതൃത്വത്തി ഇരിട്ടി താലൂക്ക് പരിധിയിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം ഡിസം: 4 ന് രാവിലെ 10 മണിക്ക് കീഴൂർ വി യു പി സ്കൂളിൽ വെച്ച് നടക്കും.
ലോകകപ്പ് ഫുട്ബോൾ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസം: 4 നകം താഴെ കാണുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു
9846863669, 9846046575,
9497049610, 6238298363, 9400573359, 9446382966,
949642 4530, 9447549956, 9946288604
Post a Comment