കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്ന പ്രവണത തുടരുന്നു. സ്വർണവില വീണ്ടും 37,000ല്‍ താഴെയെത്തി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓക്ടോബർ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്. ദീപാവലിക്ക് ശേഷം സ്വർണത്തിലുള്ള ആവശ്യകത കുറഞ്ഞത് വിലയിടിവിന് കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു.
ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
Post a Comment