ദില്ലി: കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബർ 30 വരെ നീട്ടി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. കേരളത്തിൽ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ അറിയിച്ചു. കഴിഞ്ഞ തവണ അഭിഭാഷകൻ അബ്ദുള്ള നസീഹ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഹർജി പരാമർശിച്ചതോടെയാണ് ഇന്ന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനം; സമയപരിധി നവംബർ 30 വരെ നീട്ടി
News@Iritty
0
Post a Comment