യുപിയില്‍ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിലാണ് കൊലപാതകം. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ പ്രിന്‍സ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 16നാണ് ആരാധന പ്രജാപതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
ഈ മാസം 10നാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില്‍ കൊണ്ടുപോയി. ശേഷം കരിമ്പിന്‍പാടത്ത് എത്തിച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം ആറു കഷ്ണങ്ങളാക്കി പോളിത്തീന്‍ കവറിലാക്കി മൃതദേഹം കിണറ്റില്‍ വലിച്ചെറിയുകയായിരുന്നു.
യുവതിയുടെ തല മാത്രം സംഭവ സ്ഥലത്തുനിന്ന് ആറ് കിലോമീറ്റല്‍ അകലെ നിന്നാണ് കണ്ടെടുത്തത്. ആരാധന തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് പ്രിന്‍സ് കൃത്യം നടത്തിയത്.
തെളിവെടുപ്പിനിടെ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
Post a Comment