കൊച്ചി: എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്ക് മരുന്ന് കേസുകളിലെ പ്രതികളായവരാണ് പിടിയിലായത്. കൊച്ചി സ്വദേശി ആന്‍റണി ജോസഫ്,കാട്ടാക്കട സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ, ഇവർക്കൊപ്പം 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെയുമാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയുടെ മക്കളാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ. എറണാകുളം സ്വദേശിയായ അനിൽകുമാറിന്‍റെ മകൻ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പ്രതികൾ തട്ടിക്കൊണ്ട് പോയത്. പിന്നീട് തൃപ്പൂണിത്തുറയിൽ നിന്ന് അഭിജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിസംഘത്തിൽ നിന്ന് വിട്ട് പോയതിന്‍റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ പ്രതികൾ തട്ടിക്കൊണ്ട് പോയത്.
إرسال تعليق