ഇരിട്ടി: 69 മത് - അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കൂത്തുപറമ്പ് സർക്കിൾ തല സഹകരണ വാരാഘോഷം 18 ന് കുത്തുപറമ്പ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സർക്കിൾ പരിധിയിലെ 484 സഹകരന്ന സ്ഥാപനങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഇരിട്ടിയിൽ വ്യാഴാഴ്ച വിളംബര ജാഥ നടത്തും. വൈകുന്നേരം 4 ന് കീഴൂരിൽ നിന്ന് ആരംഭിക്കുന്ന ജാഥ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. മട്ടന്നു ർ, ഇരിട്ടി, പേരാവൂർ യൂണിറ്റുകളിൽ നിന്നായി നൂറ് കണക്കിന് സഹകാരികൾ ജാഥയിൽ പങ്കെടുക്കും. നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി സാമ്പത്തിക ക്രയവിക്രയം നടത്താനെന്ന പേരിൽ മുളച്ച് പൊങ്ങുന്ന വ്യജന്മാർക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുത്ത് പറമ്പ് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ് സി.വി. ശശീന്ദ്രൻ, കെ.ശ്രീധരൻ, എം. സത്യൻ, വിനോദ് ചന്ദ്രൻ, കെ.സി.രാജിവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സർക്കിൾ സഹകരണ വാരാഘോഷം: ഇരിട്ടിയിൽ 17 ന് വിളംബര റാലി
News@Iritty
0
Post a Comment