ന്യൂഡല്‍ഹി: ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കാം. ഇതുപക്ഷേ നിര്‍ബന്ധമല്ല. 2016 ലെ ആധാര്‍ ചട്ടങ്ങളില്‍ ഇന്നലെ കേന്ദ്രം വരുത്തിയ ഭേദഗതിയെക്കുറിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തത വരുത്തിയത്. അപ്‌ഡേഷന്‍ നിര്‍ബന്ധമല്ലെങ്കിലും 10 വര്‍ഷത്തിലൊരിക്കല്‍ അനുബന്ധ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ഭേദഗതിയുടെ ഉദ്ദേശമെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍ വിവരങ്ങളുടെ സ്വീകാര്യത ഇറപ്പാക്കാനാണിത്. ആധാര്‍ വെബ്‌സൈറ്റ് വഴിയോ അക്ഷയ സെന്ററുകള്‍ ഉള്‍പ്പെടെയുളള ആധാര്‍ കേന്ദ്രങ്ങള്‍ വഴിയോ രേഖ അപ്‌ഡേറ്റ് ചെയ്യാം. നിരക്ക്:25 രൂപ
ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍
myaadhar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക.
Document Update എന്ന ലിങ്ക് തുറന്ന് പേര്, ജനനതീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്‌ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.
പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുളള രേഖ മെനുവില്‍ നിന്നു തിരഞ്ഞെടുക്കുക. തുടര്‍ന്ന് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്‌ലോഡ് ചെയ്യുക. 2 എംബി വരെയുളള ചിത്രമായോ പിഡിഎഫ് ആയോ രേഖ നല്‍കാം.
ഓണ്‍ലൈനായി 25 രൂപ അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. രേഖകള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.
Post a Comment