Join News @ Iritty Whats App Group

വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണം : എസ് ടി യു.



ഇരിട്ടി:വർഷങ്ങളായി വഴിയോര കച്ചവടം നടത്തി ഉപജീവന മാർഗ്ഗം തേടുന്ന കച്ചവടക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്ന്
 ഇരിട്ടിയിൽ സംഘടിപ്പിച്ച  വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (എസ് ടി യു ) കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ അംഗീകാര ഐഡി കാർഡുള്ള തെരുവോര കച്ചവടക്കാർ അവർക്ക് അനുവദനീയമായ രീതിയിൽ വർഷങ്ങളായി ടൗണിൽ കച്ചവടം നടത്തി വരികയാണ്. ഐഡി കാർഡില്ലാതെ പുറമേ നിന്ന് വണ്ടികളിൽ സാധനങ്ങളുമായി വരുന്നവരാണ് ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകുന്നത്. ആയത് നിയന്ത്രിക്കുവാനും നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
എസ് ടി യു ജില്ലാ സെക്രട്ടറി വി പി അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
 പി പി ജലീൽ ,പി പി ഫിറോസ്, മുനീർ പാറമ്മൽ, തൻസീർ തറാൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group