15 വയസ്സു പൂര്‍ത്തിയാക്കിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമാവില്ലെന്ന് ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാക്കാനാവില്ലെന്ന് ജസ്റ്റിസ് വികാസ് ബഹല്‍ പറഞ്ഞു.
പതിനാറുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
ബാലികാ സംരക്ഷണ ഏജന്‍സി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഭാര്യയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്.
പെണ്‍കുട്ടിക്കു പതിനാറു വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.
വീട്ടുകാരില്‍നിന്ന് രക്ഷപ്പെട്ട് യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി.
വീട്ടുകാര്‍ നിര്‍ബന്ധിച്ച് അമ്മാവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.
Post a Comment