ആര്‍എസ്പി നേതാവ് പ്രൊഫസര്‍ ടിജെ ചന്ദ്രചൂഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന- അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.
എല്‍ഡിഎഫ് വിട്ട് ആര്‍എസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തില്‍ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു.
Post a Comment