Join News @ Iritty Whats App Group

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു; അപൂര്‍വ പ്രതിഭാസം; ജാഗ്രത വേണമെന്ന് കളക്ടര്‍



കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. 

സുനാമി സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group