തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ തങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെന്റർ കിണറിന് തെക്കുവശം ചിറപ്പറമ്പിൽ ഷാനവാസ് നസീബ ദമ്പതികളുടെ മകന്‍ ഷദീദാണ് (5) മരിച്ചത്. പഴുവിൽ സെന്റ് ആന്റണീസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഷദീദ്. രണ്ട് ദിവസമായി പനിയെ തുടർന്ന് ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ നേടിയിരുന്നു. തുടർന്ന് പനി കുറഞ്ഞെങ്കിലും കഴിഞ്ഞദിവസം രാത്രിയോടെ ഛർദ്ദില്‍ കലശലായി.
തുടര്‍ന്ന് വീടിനടുത്തുള്ള യുവാക്കൾ കുട്ടിയെ ബൈക്കിൽ അടുത്തുള്ള കരാഞ്ചിറ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഛർദ്ദിക്കുന്നതിനിടെ ഭക്ഷണത്തിന്റെ അംശം ശിരസിൽ തങ്ങിയതാവാം മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. രണ്ട് വയസായ സെറ സഹോദരിയാണ്. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post a Comment