തന്റെയും കുടുംബത്തിന്റെയും സംശയങ്ങൾ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ. വളരെ അവശനിലയിലാണ് മകൻ വീട്ടിലെത്തിയത്, നടക്കാൻ പോലും പറ്റാതെയാണ് മകൻ അന്ന് വീട്ടിലെത്തിയത്. കഷായം കുടിച്ച കാര്യം ഒന്നും പറഞ്ഞില്ല. ഫ്രൂട്ടി കുടിച്ചെന്നാണ് പറഞ്ഞത്. ഗ്രീഷ്‌മയുമായി സ്നേഹബന്ധത്തിൽ ആയിരുന്നു, വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞിരുന്നു.
അന്ധവിശ്വാസത്തിന്‍റെ പേരില്‍ മകനെ ഗ്രീഷ്മ കൊന്നതാണെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു. ആദ്യ ഭർത്താവ് മരിക്കും എന്നതിനാൽ ജാതകദോഷം ഒഴിവാക്കാൻ നടത്തിയ പ്രവർത്തിയാണ് ഇതെന്നും അതിനായിട്ടാണ് വീട്ടിൽ വെച്ച് താലികെട്ട് നടത്തിയതെന്നും ‘അമ്മ പറഞ്ഞു.
പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമാനേന വാർത്ത കുറച്ച് മുമ്പാണ് പുറത്ത് വന്നത് . ഷാരോണിന്റെ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്‍കി. മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് ഈ കൃത്യം നടത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഈ മാസം പതിനാലിനാണ് ഷാരോണ്‍ ഒരു സുഹൃത്തുമൊത്ത് പെണ്‍കുട്ടിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ അകത്തേക്ക് കയറി പോയി . പിന്നീട് അവശനായാണ് പുറത്ത് വന്നതെന്നു ഷാരോണിന്റെ സുഹൃത്ത് പറയുന്നു. പെണ്‍കുട്ടിയെ ഷാരോണ്‍ വിവാഹം കഴിച്ചിരുന്നതായും ഇയാളുടെ വീട്ടുകാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നും തനിക്കതില്‍ വിശ്വാസമില്ലന്നുമായിരുന്നു ഷാരോണിന്റെ നിലപാട്.
തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടി. കുങ്കുമം അണിഞ്ഞ ഫോട്ടോകള്‍ എല്ലാ ദിവസവും ഷാരോണിന് അയച്ചു കൊടുക്കുമായിരുന്നുവെന്നും ഇതെല്ലാം ഷാരോണിന്റെ വാട്സ് ആപ്പിലുണ്ടെന്നും ഒരു സ്വകാര്യ ചാനലിനോട് ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ പതിനാലാം തീയതി രാവിലെ ഒന്‍പത് മണിക്ക് പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ ഷാരോണ്‍ അവരെ കാണാന്‍ പോയതെന്നും വീട്ടുകാര്‍ പറയുന്നു. അച്ഛനും അമ്മയും പുറത്തുപോകാന്‍ നില്‍ക്കുകയാണെന്നും വരണമെന്നും പറഞ്ഞു. അങ്ങിനെയാണ് കൂട്ടുകാരനോടൊപ്പം യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യുവാവ് വയറില്‍ കൈവച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. ചോദിച്ചപ്പോള്‍ കഷായവും ജ്യൂസും കുടിച്ച വിവരം പറഞ്ഞു.
Post a Comment