മാതാപിതാക്കൾ നഷ്ടപ്പെട്ട (മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട) കുട്ടികൾക്ക് കേരള സർക്കാർ, സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന ആനുകൂല്യമാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം, പാതിവഴിയിൽ ഉപേക്ഷിക്കാതിരിക്കൻ സമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന കരുതലാണ് സ്നേഹപൂർവം പദ്ധതി.
വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്, അപേക്ഷ നൽകേണ്ടത്. സ്‌കോളർഷിപ്പ് അപേക്ഷ ഓൺലൈൻ ആയി ചെയ്യേണ്ടത് , വിദ്യാർത്ഥി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, നവംബർ 30 ആണ്.
വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്നതോ അക്ഷയകേന്ദ്രം വഴി ലഭിക്കുന്നതോ ആയ സ്‌കോളർഷിപ്പ് ഫോം, സ്കൂളിൽ സമർപ്പിക്കുന്നത് സ്കൂൾ / കോളേജ് അധികൃതർക്ക് ഉപകാരപ്പെടും.സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം വാങ്ങി ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം.
സ്കോളർഷിപ്പ് ആനുകൂല്യം
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷാ വർഷം 3000 രൂപയും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപയും ലഭിക്കും.
പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനകാലയളവിൽ ഓരോ വർഷവും 7500 രൂപയും ലഭിക്കുന്നതാണ്.ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് പനകാലയളവിലെ വർഷങ്ങളിൽ (3വർഷം) 10,000 രൂപയും ലഭിക്കും.
പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷകർ നൽകേണ്ടവ
താഴെ പറയുന്നവ, അപേക്ഷാർത്ഥി പഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്കാണ് സമർപ്പിക്കേണ്ടത്.
അപേക്ഷ ഫോം
അപേക്ഷാർത്ഥിയുടെ കാർഡിന്റെ ആധാർ കാർഡ് കോപ്പി
മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി
കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി
റേഷൻ കാർഡ് BPL കാറ്റഗറിയിൽ ആണെങ്കിൽ അതിന്റെ കോപ്പി. അവർക്ക് വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
റേഷൻ കാർഡ് APL കാറ്റഗറിയാണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം. ഗ്രാമ പ്രദേശങ്ങളിൽ 20,000/- രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റും നഗരപ്രദേശമാണെങ്കിൽ 22,375/- രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റുമുള്ളവരെയാണ്, പരിഗണിക്കുക.
Post a Comment