Join News @ Iritty Whats App Group

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ശാസ്ത്രമേളക്കിടയിൽ സഹപാഠിക്ക് സ്നേഹ വീട് നിർമ്മാണത്തിനായി എൻ എസ് എസ്സിന്റെ ചായപ്പീടിക

ഇരിട്ടി: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളക്കിടെ സാമൂഹ്യ സേവനവുമായി എൻ എസ് എസ് യൂണിറ്റ്. സ്‌കൂളിലെ ഒരു നിർദ്ധന വിദ്യാർത്ഥിക്ക് സ്‌നേഹവീട് നിർമ്മിച്ച് നൽകാനുള്ള പണം സ്വരൂപിക്കാനായി ഇവർ സ്‌കൂൾ പരിസരത്ത് ചായപ്പീടിക തുറക്കുകയായിരുന്നു. ഈ ചായക്കടയോട് നല്ല വിധത്തിലുള്ള പ്രതികരണവും സഹകരണവുമാണ് മേളയിലെത്തിയ അധ്യാപകരും വിദ്യാർത്ഥികളുമടക്കമുള്ളവർ പകടിപ്പിക്കുന്നത്. 
എൻ എസ് എസ് വിദ്യർത്ഥികളുടെ ഈ സംരംഭത്തിന് നല്ല പ്രതികരണമാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് പ്രിൻസിപ്പൽ കെ.ഇ. ശ്രീജയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനീഷും പറഞ്ഞു. വിദ്യാർഥികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും ഭക്ഷണസാധനങ്ങളുമാണ് ചായപ്പീടിക വഴി നൽകുന്നത്. കൂടാതെ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച , അച്ചാർ, വാഷിംഗ്‌ പൗഡർ , ഹാൻഡ് വാഷ്, ഡിഷ് വാഷ് തുടങ്ങിയവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ചായപ്പീടികളുടെ ഉദ്‌ഘാടനവും സണ്ണി ജോസഫ് എം എൽ എ യാണ് നിർവഹിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group