Join News @ Iritty Whats App Group

സതീശന്‍ പാച്ചേനിയുടെ സംസ്കാരച്ചടങ്ങുകള്‍ നാളെ; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കും


അന്തരിച്ച കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ സംസ്കാരം നാളെ നടക്കും. ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്‍റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും. വൈകിട്ട് നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും തുടർന്ന് വൈകിട്ട് 6 മണിയോടെ സതീശന്‍ പാച്ചേനിയുടെ സഹോദരന്‍റെ അമ്മാനപാറയുള്ള ഭവനത്തിലും പൊതുദർശനത്തിന് വെക്കും.

വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം. 11.30 ന് വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.

സതീശൻ പാച്ചേനി യുടെ ഭൗതിക ശരീരം പൊതുദർശനത്തിന്നു വെക്കുന്ന നാളെ (28-10-22) കാലത്ത് 7 മണി മുതൽ 12 മണി വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു      
ഹർത്താലിൽ നിന്നും വാഹനം, പാൽ , മെഡിക്കൽ ഷോപ്പ്, ഹോട്ടൽ എന്നിവ ഒഴിവാക്കുന്നതാണെന്നും ഡിസിസി പത്രകുറിപ്പിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group