Join News @ Iritty Whats App Group

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാളി യുവതി; ഒപ്പമുണ്ടായിരുന്ന ആള്‍ക്കായി തിരച്ചില്‍



എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചുവന്നത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ ഒഴിവിലാണ്. ഇയാള്‍ക്കായി തരച്ചില്‍ തുടരുകയാണ്.

ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24ാം തിയതി ആണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് ഇത് കണ്ടെത്തിയത്.

നാല് വര്‍ഷം ആയി ഇവര്‍ എളംകുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്. ഇവര്‍ ദമ്പതികളല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കൊലപാതക ശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റാം ബഹാദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളുമായി ബന്ധമുള്ളവരെ തേടി കണ്ടെത്തിയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. റാം ബഹാദൂര്‍ എന്നതും വ്യാജ പേരാണെന്ന് പൊലീസ് കണ്ടെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group