Join News @ Iritty Whats App Group

പ്രഫഷണൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് ലഹരി വിൽപന;കൂ​ടു​ത​ൽ ഉ​ന്മേ​ഷ​മു​ണ്ടാ​കും,ഉ​റ​ക്ക​മി​ല്ലാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കും;അനീഷിനെ വലയിലാക്കി പോലീസ്





ചാ​രും​മൂ​ട്: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന എംഡിഎംഎ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് ഇ​മ്മാ​നു​വ​ൽ ഹൗ​സി​ൽ അ​നീ​ഷ് (20) ആ​ണ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽനി​ന്നു 3.2 ഗ്രാം ​എംഡി ​എംഎ ​ക​ണ്ടെ​ടു​ത്തു.

ല​ഹ​രി ക​ട​ത്താ​നാ​യി ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്കും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സ്കൂ​ൾ​ കു​ട്ടി​ക​ൾ​ക്കും എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​യാ​ൾ ഇ​തു ക​ട​ത്തിക്കൊണ്ടു​വ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ബംഗളൂരുവിൽ നി​ന്നു റോ​ഡ് മാ​ർ​ഗ​മാ​ണ് എം ​ഡിഎംഎ ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എംഡി എംഎ വി​ത​ര​ണ​ശൃം​ഖ​ലയി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​ണ് പി​ടി​യി​ലാ​യ അ​നീ​ഷെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ ഉ​ന്മേ​ഷ​മു​ണ്ടാ​കും, ഉ​റ​ക്ക​മി​ല്ലാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കും എ​ന്നൊക്കെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ല​ഹ​രി മ​രു​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡ് ആ​യ ഡാ​ൻ​സാ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

സി​ഐ ശ്രീ​ജി​ത്ത് പി, ​എ​സ് ഐ ​നി​ധീ​ഷ്, ജൂ​ണിയ​ർ എ​സ് ഐ ​ദീ​പു പി​ള്ള, എ​സ്ഐ ​രാ​ജീ​വ്, എഎ​സ്ഐ ​പു​ഷ്പ​ൻ, സി ​പിഒമാ​രാ​യ ശ്യാം​കു​മാ​ർ, ക​ലേ​ഷ്, പ്ര​വീ​ൺ, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group