തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണത്തിന് വില കൂടുന്നത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37,680 രൂപയും ഗ്രാമിന് 4710 രൂപയുമാണ് വില.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,600 രൂപയായിരുന്നു സംസ്ഥാനത്ത് വില. ഒക്ടോബർ 25 ന് 37480 രൂപയുമായിരുന്നു വില. ഒക്ടോബർ 24 ന് 37,480 രൂപയായിരുന്ന പവന് വില അടുത്ത ദിവസം കൂടുകയായിരുന്നു.
ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
Post a Comment