Join News @ Iritty Whats App Group

യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു


ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group