ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ. 'സിട്രാങ്' ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വരും ദിവസങ്ങളിൽ മഴ പൊതുവെ ദുർബലമാകും. ഒറ്റപെട്ട സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത.
സിട്രാങ് ചുഴലിക്കാറ്റിൽ ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനിത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Post a Comment