വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. 2.831 കിലോ സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വർണ്ണം കസ്റ്റഡിയിലെടുത്തു.
Post a Comment