സഹായം ചോദിച്ച് എത്തിയ യുവതിയുടെ കരണത്തടിച്ച് കര്‍ണാടക മന്ത്രി. കഴിഞ്ഞ ദിവസം നടന്ന പട്ടയവിതരണ മേളക്കിടെയാണ് അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണ യുവതിയുടെ മുഖത്തടിച്ചത്.
ചാമരാജനഗറിലെ ഹംഗലയില്‍ നടന്ന പട്ടയ വിതരണ മേളക്കിടെയാണ് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവം അരങ്ങേറുന്നത്. പട്ടയം നല്‍കുന്നവരുടെ പട്ടികയില്‍ യുവതിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. തങ്ങളുടെ അടുത്തുള്ളവര്‍ക്കെല്ലാം പട്ടയം കിട്ടിയെന്നും. ഇതില്‍ തങ്ങളെയും പരിഗണിക്കണമെന്നുള്ള പരാതി പറയാന്‍ എത്തിയതായിരുന്നു യുവതി. എന്നാല്‍, സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ യുവതിയോട് രൂക്ഷമായാണ് മന്ത്രി പ്രതികരിച്ചത്.
പരാതി പറയുന്നതിനിടെ തന്നെ ക്ഷുഭിതനായി മന്ത്രി യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. മുഖത്തടിയേറ്റിട്ടും യുവതി മന്ത്രിയുടെ കാല്‍ക്കല്‍വീണു പൊട്ടിക്കരഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയും സര്‍ക്കാറും വെട്ടിലായി. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. വിവാദമായതോടെ പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു.
ബി.ജെ.പി മന്ത്രി പൊതുജന മധ്യത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഡിസംബറില്‍ നിയമമന്ത്രി ജെ.സി. മധുസ്വാമി ഒരു കര്‍ഷകയെ പൊതുജനം നോക്കിനില്‍ക്കെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബവാലിയും വീട്ടമ്മയെ അധിക്ഷേപിച്ചിരുന്നു. ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. പക്ഷേ, ഈ സംഭവത്തിന്‍െ വീഡിയോ അടക്കം പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തില്‍ ആയിട്ടുണ്ട്. വി. സോമണ്ണയുടെ രാജി പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment