Join News @ Iritty Whats App Group

ഗവർണറുടെ അടുത്ത നീക്കമെന്ത്? നിയമ നടപടിക്ക് സാധ്യത ഉണ്ടോ? ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി



തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം.ഗവർണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഇന്ന് ദില്ലിയിലാണ്

ഗവർണർക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയർത്തികഴിഞ്ഞു.എന്നാൽ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന്
പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക
സര്‍ക്കാരിനുണ്ട്.വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവർണറുടെ കത്ത് വഴി തുറന്നത്. 

സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ
രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത് 

ഗവര്‍ണറുടെ അടുത്ത നീക്കമെന്ത്? ആകാംഷയോടെ രാഷ്ട്രീയ കേരളം, പ്രതിപക്ഷ പിന്തുണയുടെ ആത്മവിശ്വാസത്തിൽ എൽഡിഎഫ്

Post a Comment

Previous Post Next Post
Join Our Whats App Group