Join News @ Iritty Whats App Group

വിഷ്ണുപ്രിയക്ക് കണ്ണീരോടെ വിട നൽകി നാട്; മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കണ്ണൂർ: പാനൂര്‍ വള്ള്യായില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയ്ക്ക് വിടനൽകി നാട്. ഭൗതീക ശരീരം വീട്ടിന് സമീപത്ത് പൊതു ദർശനം നടത്തിയിരുന്നു. വിഷ്ണു പ്രിയക്ക് കഴുത്തിൽ ഏറ്റ മുറിവാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് പോസ്റ്റ്മോർട്ടം ഫലം. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശനിയാഴ്ചയായിരുന്നു പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. സ്വന്തമായി നിർമിച്ച കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.

ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലിൽ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആയുധങ്ങൾ ബാഗിലാക്കി വയലിലെ കുഴിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു.

ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

Post a Comment

Previous Post Next Post
Join Our Whats App Group