കൊല്ലം: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുന്‍സിഫ് കോടതി. പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് സമന്‍സ്. എന്നാൽ സോണിയ ഗാന്ധിക്കുവേണ്ടി ഇന്ന് അഭിഭാഷകന്‍ ആവും കോടതിയില്‍ ഹാജരാവുക.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സഹപ്രവര്‍ത്തകനായിരുന്ന ആള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരാതിക്കാരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രാജ്മോഹന്‍ ഉണ്ണിത്താനുമായുള്ള തര്‍ക്കത്തിന് പിറകെയായിരുന്നു പുറത്താക്കല്‍. ഇത് ചോദ്യം ചെയ്താണ് ഇയാള്‍ കോടതിയെ സമീപിച്ചു.
പുറത്താക്കല്‍ നടപടി നിയമ വിരുദ്ധമാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗമായ തന്നെ ജില്ലാ കമ്മിറ്റിക്ക് പുറത്താക്കാന്‍ കഴിയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അടക്കം വോട്ട് രേഖപ്പെടുത്താനുള്ള അവകാശം പുനസ്ഥാപിക്കണമെന്നും ഹര്‍ജിയിലുണ്ട്. കേസില്‍ കെപിസിസിയും കക്ഷിയാണ്.
Post a Comment