കൊച്ചി: ഗവർണർ രാജി ആവശ്യപ്പെട്ട 9 വെെസ് ചാൻസിലർമാരും തൽക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവർക്ക് ചാൻസിലർ കൂടിയായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തീരുമാനം എടുക്കും വരെ തുടരാമെന്നും ഹൈക്കോടതി തുടരാമെന്നും ഹെെക്കോടതി ഉത്തരവ് .
ഗവർണർ രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി.
സർവ്വകലാശാല വെെസ് ചാൻസലർമാർ രാജിവെക്കണമെന്ന ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുകയായിരുന്നു ഹെെക്കോടതി. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്. 9 സർവ്വകലാശാലകളിലെ വെെസ് ചാൻസിലർമാർ ഇന്ന് രാവിലെ 11. 30 ന് രാജിവെവെയ്ക്കണമെന്നാണ് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് ആവശ്യപ്പെട്ടത്.
Post a Comment