കണ്ണൂർ മുയിപ്രയിൽ പിതാവിനെ മകൻ വീട്ടിൽ നിന്ന് അടിച്ചിറക്കി. മുയിപ്രയിലെ വി.കെ.രാഗേഷാണ് പിതാവിനെ ക്രൂരമായി മർദിച്ചത്. പിതാവ് വാടക വീട്ടിലേക്ക് താമസം മാറി. ഒരാഴ്ച്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സാമ്പത്തിക തർക്കങ്ങളെ തുടർന്ന് മകൻ പിതാവിനെ മർദിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കുടുംബാംഗങ്ങൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തുടർന്ന് അവർ പിതാവിനൊപ്പം ജോലി ചെയ്യുന്ന സുഹൃത്തിന് ഈ ദൃശ്യം അയച്ചു നൽകി. അദ്ദേഹമാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. എന്നാൽ സംഭവത്തിൽ ഇതുവരെയും പരാതിപ്പെടാൻ പിതാവ് തയാറായിട്ടില്ല.
Post a Comment