കൊച്ചി; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. ആലുവ പാലസിലെത്തിയാണ് ആംശസ നേർന്നത്. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് മടങ്ങിയത്.
രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാൻ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജർമനിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.
ചികിത്സയ്ക്ക് ജർമനിയ്ക്ക് പോകുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കു പോകാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിുന്നു.
Post a Comment