കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വർണം പിടികൂടി. കർണാടക ബട്ക്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത്. ദുബായിൽ നിന്നും ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനെ ഡിആർഐയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്.
സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തി അതിവിദഗ്ധമായാണ് കടത്താൻ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് കണ്ടെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി. ശിവരാമൻ, സൂപ്രണ്ട് എൻ സി പ്രശാന്ത്, ഇൻസ്പെക്ടർമാരായ നിവേദിത ജിനദേവ്, രാജീവ് വി, ജിനേഷ്, രാംലാൽ, ഹെഡ് ഹവൽദാർ തോമസ് സേവ്യർ, കോൺട്രാക്ട് സ്റ്റാഫ് പി വി ലിനേഷ്, പ്രീഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Post a Comment