കോഴിക്കോട്: കെ എസ് ആർ ടി സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഐഎൻടിയുസി, എസ്.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്. ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാർ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.
എന്നാൽ കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Post a Comment