ഇരിക്കൂര്‍: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ രണ്ടാംപ്രതിയും പിടിയില്‍.
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ പിടിയിലായ ഗണേഷ് മണ്ഡലിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി പരേഷനാഥ് മണ്ഡലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഗണേഷ് മണ്ഡല്. മൂന്നുപേരും തേപ്പു പണിക്കാരാണ്. ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് ഫാറൂഖ് നഗറില്‍ പി.വി. മുനീറിന്റെ കെട്ടിട സമുച്ചയത്തില്‍ തേപ്പ് പണിക്കിടെയാണ് അഷിക്കുല്‍ കൊല്ലപ്പെട്ടത്. പണിക്കൂലിയെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന അഷിക്കുലിനെ അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് പരേഷനാഥ് ചെവിക്കുറ്റിക്ക് അടിച്ചു. അടിയേറ്റ് മരണമടഞ്ഞ അഷിക്കുലിന്റെ മൃതദേഹം ചാക്കുകളിലാക്കി. തുടര്‍ന്ന് ഇതേ കെട്ടിടത്തിന്റെ ശുചിമുറിയില്‍ കുഴിയെടുത്ത് അവിടെ തള്ളിയശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ 28ന് അഷിക്കുലിനെ കാണാനില്ലെന്നു കാണിച്ച് സഹോദരന് മോമിന് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ കൂടെ ജോലിചെയ്യുകയായിരുന്ന രണ്ടുപേര്‍ സ്ഥലംവിട്ടതായി വ്യക്തമായി. മൂന്നുമാസത്തെ ശ്രമത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 10നാണ് അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പിയും നിലവില്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിയുമായ പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒന്നാം പ്രതി പരേഷ്നാഥ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ കണ്ടെത്താന്‍ ശ്രമം നടത്തിവരുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. നീണ്ട ശ്രമത്തിനൊടുവില്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇരിക്കൂര്‍ പൊലീസ് അവിടെ എത്തിയാണ് പിടികൂടിയത്.
എ.എസ്.ഐ റോയി ജോണ്‍, സീനിയര്‍ സി.പി.ഒമാരായ രഞ്ജിത്ത്, ഷംസാദ് എന്നിവരും ഗണേഷ് മണ്ഡലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കൊലപ്പെടുത്തി മൃതദേഹം ശുചിമുറിക്കുള്ളില്‍ കുഴിയെടുത്ത് അടക്കം ചെയ്ത് കോണ്‍ക്രീറ്റ് ചെയ്ത് മൂടിയതിനാല്‍ 'ദൃശ്യം'മോഡല്‍ കൊലയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്
Post a Comment