മട്ടന്നൂർ : മട്ടന്നൂർ പോളി ടെക്നിക് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് മധുരം നൽകിയ രണ്ടാം വർഷ വിദ്യാർത്ഥികളായ കെ.എസ്.യു പ്രവർത്തകരെ ക്യാമ്പസ്സിനകത്ത് വെച്ച് മർദ്ദിച്ച സംഭവത്തിലും, കൊടി തോരണങ്ങൾ നശിപ്പിച്ചതിലും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. രണ്ടാം വർഷ വിദ്യാർത്ഥികളായ സിദ്ധാർഥ്, വിഷ്ണു തുടങ്ങിയ പ്രവർത്തകർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പോളിയിൽ സംഘടന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള എസ്.എഫ്.ഐ യുടെ ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു.
മട്ടന്നൂർ പോളിയിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള എസ്.എഫ്.ഐ അക്രമത്തിൽ പ്രതിഷേധം
News@Iritty
0
Post a Comment