കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. നികുതിയും മറ്റും കിഴിച്ച് ഒന്നാം സമ്മാനക്കാരന് ലഭിക്കുക 15.5 കോടി രൂപയാണ്.
ഒറ്റയടിക്ക് കൈയിൽ വരുന്ന ഈ വലിയ തുക എന്ത് ചെയ്യണമെന്ന് ഒരു നിമിഷമെങ്കിലും നാം പതറി പോകും. എന്നാൽ കൃത്യമായി വിനിയോഗിച്ചാൽ പണം നഷ്ടപ്പെടാതെയും പാഴായി പോകാതെയും സ്വരൂപിക്കാൻ സാധിക്കും.
ലഭിക്കുന്ന തുകയുടെ മുപ്പത് ശതമാനം സ്റ്റോക്ക്/മ്യൂച്വൽ ഫണ്ട് പോലുള്ളവയിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയും വർധിപ്പിക്കാം. 25 ശതമാനം തുക റിയൽ എസ്റ്റേറ്റ് മേഖലകളിലും പത്ത് ശതമാനം സ്വർണത്തിലും നിക്ഷേപിക്കാം. ബാക്കി അഞ്ച് ശതമാനം കാർ പോലുള്ള നിങ്ങളുടെ ഇഷ്ടത്തിന് വേണ്ടി മാറ്റി വയ്ക്കാം.
ഓണം ബമ്പർ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. ഏജന്റ് കമ്മീഷനായ 50,00,000 രൂപയും നികുതിയും കിഴിച്ചുള്ള തുകയാണ് ലഭിക്കുക.
5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്‌സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
Post a Comment