Join News @ Iritty Whats App Group

അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റയില്‍പാത വേണമെന്ന് സ്റ്റാലിന്‍, കര്‍ണാടകയുടെ പിന്തുണ നേടാന്‍ കേരളം


ചെന്നൈ-കോയമ്പത്തൂര്‍ അതിവേഗ റെയില്‍പാത വേണമെന്ന് ആവശ്യമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാവണം പദ്ധതിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടാനൊരുങ്ങുകയാണ് കേരളം. വിഷയത്തില്‍ മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് ധാരണയായി ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി നീട്ടിയാല്‍ കേന്ദ്രത്തിന്റെ അംഗീകാരം നേടാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

ദക്ഷിണമേഖല കൗണ്‍സില്‍ യോഗം കോവളത്ത് തുടരുകയാണ്. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവരാണ് സോണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group