Join News @ Iritty Whats App Group

എകെജി സെന്‍റർ ആക്രമണം: ജിതിനെ ചോദ്യം ചെയ്യുമ്പോൾ ചോക്ലേറ്റ് പോലെ എന്തോ നൽകിയെന്ന് കെ സുധാകരൻ



കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കിയതായും സുധാകരൻ ആരോപിച്ചു. ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നൽകി.
'എസ്.പിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമ്പോൾ ചോക്ലേറ്റ് പോലെ എന്തോ നൽകി, ഇതോടെ അവൻ എന്തൊക്കെയോ വായിൽ തോന്നിയത് വിളിച്ചു പറയുകയാണുണ്ടായത്'- കെ സുധാകരൻ പറഞ്ഞു. ഇതേ രീതിയിൽ മറ്റു രണ്ടുപേരെയും ചോക്ലേറ്റ് നൽകി ചോദ്യം ചെയ്തു. ആ കുട്ടികൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രവർത്തകരെ കള്ളക്കേസിൽ പ്രതിയാക്കുന്ന പൊലീസിന്‍റെ നടപടി കോൺഗ്രസ് നോക്കിയിരിക്കുമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതേണ്ടെന്ന് സുധാകരൻ പറഞ്ഞു.

എകെജി സെന്ററല്ല, അതിന്റപ്പുറത്തെ സെന്റര്‍ വന്നാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് എകെജി സെന്ററിന് നേരെ ഓലപ്പടക്കം എറിയേണ്ട കാര്യമില്ല.'- കെ സുധാകരന്‍ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group