കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് മൂന്ന് വര്‍ഷം മുമ്ബ് തനിക്ക് നേരെ വധശ്രമമുണ്ടായതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
എന്നാല്‍ ഇതില്‍ പോലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ആരാണ് കേസെടുക്കുന്നതില്‍ നിന്നും പോലീസിനെ തടഞ്ഞത്?. കണ്ണൂരില്‍ നടന്നത് ഗൂഢാലോചനയാണ്. കണ്ണൂര്‍ വി സി അക്രമത്തിന് കൂട്ടുനിന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ താന്‍ പുറത്തുവിടും. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. തനിക്കെതിരെ മുഖ്യമന്ത്രി മറനീക്ക് പുറത്തു വന്നത് നന്നായി. ഇനിയെങ്കിലും പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ കോളുകള്‍ക്കും കത്തുകള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന ആരോപണവും ഗവര്‍ണര്‍ ഉന്നയിച്ചു.സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടും
യോഗ്യതയില്ലാത്തവരെ വാഴ്‌സിറ്റിയില്‍ നിയമിക്കാന്‍ അനുവദിക്കില്ല. വാഴ്‌സിറ്റികള്‍ കേരളത്തിലെ ജനങ്ങളുടേതാണ്. കലാലയങ്ങളില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ക്ക് ആശങ്കയുണ്ടോ?. ഇതില്‍ കുഴപ്പക്കാര്‍ കുട്ടികളല്ല. അവരെ ഉപയോഗിക്കുന്നവരാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു
Post a Comment