കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കും. സോണിയാ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. ശശി തരൂര്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മത്സരിക്കാമെന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി.
നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരണമെന്ന് തരൂര്‍ പറഞ്ഞെങ്കിലും സോണിയ ഗാന്ധി ഇതില്‍ പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചു. ഇതോടെയാണ് താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തരൂര്‍ അറിയിച്ചത്. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്തില്‍ തനിക്കുള്‍പ്പെടെ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആര്‍ക്കും എതിര്‍പ്പില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു.
Post a Comment