തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. എകെജി ഹാളില്‍ വെച്ചു രാവിലെ 22ന് നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തിയാണ് ഇരുവരും വിവാഹിതരായത്. കുടുംബസമേതമെത്തിയ മുഖ്യമന്ത്രിയെ കൂടാതെ സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാരും അടുത്ത ബന്ധുക്കളും വേദിയില്‍ ഉണ്ടായിരുന്നു. വിവാഹചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരവും ഉണ്ടായിരുന്നു.
വിവാഹത്തിന് ഉപഹാരങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. സച്ചിനാകട്ടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും. നിയമബിരുദധാരിയും കോഴിക്കോട് സ്വദേശിയുമായ സച്ചിന്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. 21-ാം വയസില്‍ മേയറായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ്. മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
Post a Comment